പ്രശ്നോത്തരിയും പാഴ്വസ്തു സംഭരണവും
text_fieldsബംഗളൂരു: കന്നഡ രാജ്യോത്സവ-കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം പാഴ് വസ്തുക്കളുടെ സംഭരണവും പ്രശ്നോത്തരി മത്സരവും നടത്തുന്നു. കേരളത്തിനെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കാനും കൂടുതലറിയാനുമായി ബംഗളൂരുവിലെ മലയാളികൾക്കായാണ് പ്രശ്നോത്തരി മത്സരം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കുന്ദലഹള്ളിയിലെ ബെമൽ ലേഔട്ടിലെ സമാജം ആസ്ഥാനത്താണ് മത്സരം.
കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായുള്ള പതാക ഉയർത്തലിന് ശേഷമായിരിക്കും പൂർണമായും മലയാളത്തിലുള്ള മത്സരം. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരിക്കും. രണ്ടുപേരുള്ള സംഘമായിട്ടായിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒക്ടോബർ 29നകം അജിത് കോടോത്ത് (9845751628), അനിൽകുമാർ (9886025111) എന്നിവരെ ബന്ധപ്പെടണം.
ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ വെറുതെ കൂട്ടിയിടുകയോ തുറസ്സായ സ്ഥലത്ത് വലിച്ചെറിഞ്ഞ് പരിസര മലിനീകരണം ഉണ്ടാക്കുകയോ ചെയ്യുന്നതിൽനിന്നും ആളുകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പാഴ്വസ്തുക്കളുടെ സംഭരണത്തിന് സമാജം മുൻകൈയെടുക്കുന്നത്.
വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ‘സാഹാസു’മായി സഹകരിച്ചാകും സാധനങ്ങൾ ശേഖരിക്കുക. പുനരുപയോഗിക്കാൻ കഴിയുന്ന പഴയ ഇലക്ട്രോണിക്സ്, തുണികൾ, ഫർണിച്ചർ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, കിടക്കകൾ തുടങ്ങിയ സാധനങ്ങൾ സമാജത്തിന്റെ കാര്യാലയത്തിൽ വെച്ച് നവംബർ ഒന്നിന് ‘സാഹാസ്’ സംഘടനയെ ഏൽപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

