Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​ക​രാ​ർ...

ത​ക​രാ​ർ പ​രി​ഹ​രി​ച്ചു, വൈ​ദ്യു​തി ബി​ല്ലു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​ട​ക്കാം

text_fields
bookmark_border
ത​ക​രാ​ർ പ​രി​ഹ​രി​ച്ചു, വൈ​ദ്യു​തി ബി​ല്ലു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​ട​ക്കാം
cancel

ബം​ഗ​ളൂ​രു: വൈ​ദ്യു​തി ബി​ല്ലു​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചെ​ന്ന്​ ബം​ഗ​ളൂ​രു​വി​ലെ വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​യാ​യ ബെ​സ്​​കോം അ​റി​യി​ച്ചു. ഓ​ൺ​ലൈ​നാ​യി പ​ണം അ​ട​ക്കാ​ൻ നോ​ക്കു​മ്പോ​ൾ ഇ​ര​ട്ടി തു​ക​യാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി. തു​ട​ർ​ന്നാ​ണ് ​വെ​ബ്​​സൈ​റ്റി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തും പ​രി​ഹ​രി​ച്ച​തും. പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ബി​ല്ലു​ക​ൾ നേ​രി​ട്ട്​ കൗ​ണ്ട​റു​ക​ളി​ൽ അ​ട​ക്ക​ണ​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ നി​ർ​ദേ​ശം.

വെ​ബ്​​സൈ​റ്റി​ലെ പ്ര​ശ്നം പ​രി​ഹ​രി​ച്ചു​വെ​ന്നും സാ​ധാ​ര​ണ​പോ​ലെ ഓ​ൺ​ലൈ​നാ​യി ബി​ല്ലു​ക​ൾ ഇ​നി​മു​ത​ൽ അ​ട​ക്കാ​മെ​ന്നും ബെ​സ്​​കോം അ​റി​യി​ച്ചു.

Show Full Article
TAGS:electricity bill
News Summary - problem solved, electricity bills can be paid online
Next Story