Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്രിയങ്കയും രാഹുലും...

പ്രിയങ്കയും രാഹുലും ഇന്ന് ബംഗളൂരുവിൽ

text_fields
bookmark_border
പ്രിയങ്കയും രാഹുലും ഇന്ന് ബംഗളൂരുവിൽ
cancel

ബംഗളൂരു: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഞായറാഴ്ച ബംഗളൂരുവിൽ ഒരു വേദിയിലെത്തും. രാത്രി 8.30ന് ശിവാജി നഗർ മണ്ഡലത്തിൽ നടക്കുന്ന റാലിയിൽ ഇരുനേതാക്കളും അണികളെ അഭിസംബോധന ചെയ്യും. സിറ്റിങ് എം.എൽ.എ റിസ്‍വാൻ അർഷാദാണ് ശിവാജി നഗറിൽ കോൺഗ്രസ് സ്ഥാനാർഥി.

ഞായറാഴ്ച വൈകീട്ട് 3.30ന് ആനേക്കലിൽ പ്രചാരണത്തിൽ പ​ങ്കെടുക്കുന്ന രാഹുൽഗാന്ധി, വൈകീട്ട് 5.30ന് പുലികേശി നഗറിൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നയിക്കും. പ്രിയങ്ക ഗാന്ധി ഞായറാഴ്ച ഉച്ചക്ക് 2.30ന് മൂഡബിദ്രിയിൽ റാലിയിൽ പ​ങ്കെടുക്കും.

മുൽകിയിലെ കോൽനാട് മൈതാനത്ത് നടക്കുന്ന റാലിയിൽ മംഗളൂരു നോർത്, മൂഡബിദ്രി, കൗപ തുടങ്ങിയ മണ്ഡലങ്ങളിൽനിന്നുള്ള അര ലക്ഷത്തോളം പേർ പങ്കാളികളാവും. വൈകീട്ട് ബംഗളൂരുവിലെത്തുന്ന പ്രിയങ്ക 5.30ന് മഹാദേവപുര മണ്ഡലത്തിൽ റോഡ് ഷോക്ക് നേതൃത്വം നൽകും. വൈകീട്ട് ഏഴിന് ബംഗളൂരു സൗത്തിൽ പൊതുസമ്മേളനത്തിൽ പ​ങ്കെടുക്കും.

തുടർന്നാണ് ശിവാജി നഗറിൽ രാഹുലുമൊത്ത് സംയുക്ത റാലിക്ക് നേതൃത്വം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsPriyankaRahul Gandhi
News Summary - Priyanka and Rahul in Bengaluru today
Next Story