Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​ന്ന​ഡി​ക​ർ​ക്കു​ള്ള ജോ​ലി സം​വ​ര​ണ ബി​ൽ ക​ർ​ണാ​ട​ക പു​നഃ​പ​രി​ശോ​ധി​ക്കും- സ​ന്തോ​ഷ് ലാ​ഡ്

text_fields
bookmark_border
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​ന്ന​ഡി​ക​ർ​ക്കു​ള്ള ജോ​ലി സം​വ​ര​ണ ബി​ൽ ക​ർ​ണാ​ട​ക പു​നഃ​പ​രി​ശോ​ധി​ക്കും- സ​ന്തോ​ഷ് ലാ​ഡ്
cancel
camera_alt

സ​ന്തോ​ഷ് ലാ​ഡ്

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​ന്ന​ഡി​ഗ​ർ​ക്ക് ജോ​ലി സം​വ​ര​ണം ചെ​യ്യാ​നു​ള്ള നി​ർ​ദ്ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ലാ​ഡ് പ​റ​ഞ്ഞു.

വി​ധാ​ൻ സൗ​ധ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​ദ്ദേ​ശ​ത്തി​നെ​തി​രെ സ​ർ​ക്കാ​റി​നു​ള്ളി​ൽ എ​തി​ർ​പ്പു​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ങ്കി​ലും മ​റ്റ് വ​കു​പ്പു​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ലാ​ഡ് പ​റ​ഞ്ഞു. ഐ.​ടി/​ബി.​ടി വ​കു​പ്പ് നി​ര്‍ദേ​ശ​ത്തെ എ​തി​ര്‍ത്തി​ട്ടി​ല്ല. വ്യ​വ​സാ​യ​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ബി​ൽ ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചി​രു​ന്നു. നി​ർ​ദി​ഷ്ട ബി​ല്ലി​നെ​ക്കു​റി​ച്ച് വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ള്‍ ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബി​ൽ നി​ർ​ത്തി​വെ​ച്ചു.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ത​സ്തി​ക​ക​ളി​ൽ 50 ശ​ത​മാ​ന​വും മാ​നേ​ജ്‌​മെ​ന്‍റ് ഇ​ത​ര ത​സ്തി​ക​ക​ളി​ൽ 70 ശ​ത​മാ​നം മു​ത​ൽ 75 ശ​ത​മാ​നം വ​രെ ത​ദ്ദേ​ശീ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്യ​ണ​മെ​ന്നും സ്വ​കാ​ര്യ വ്യ​വ​സാ​യ​ങ്ങ​ളി​ലെ ഗ്രൂ​പ്പ് സി, ​ഡി ത​സ്തി​ക​ക​ളി​ൽ ക​ന്ന​ഡി​ഗ​ർ​ക്ക് നൂ​റു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ബി​ല്ലി​ല്‍ നി​ര്‍ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ല​ഭി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ഐ.​ടി/​ബി.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന നി​യ​മ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ സ​ർ​ക്കാ​ർ പ​ഠി​ക്കു​മെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​ല്ലി​ന് അ​ന്തി​മ​രൂ​പം ന​ൽ​കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Private Sector Job Reservation for Kannadigas: Bill Will Be Reconsidered, Says Santosh Lad
Next Story