സ്വകാര്യ ചെറുവിമാനം തകർന്നു
text_fieldsവിജയപുര ബബലേശ്വർ താലൂക്കിലെ മംഗളൂരു ഗ്രാമത്തിൽ
പരിശീലന പറക്കലിനിടെ തകർന്നുവീണ ചെറുവിമാനം
ബംഗളൂരു: കലബുറുഗിയിൽ നിന്ന് ബെളഗാവിയിലേക്കുള്ള പരിശീലന പറക്കലിനിടെ സ്വകാര്യ ചെറുവിമാനം തകർന്നു. ഞായറാഴ്ച ഉച്ചക്ക് വിജയപുര ബബലേശ്വർ മംഗളൂരുവിലാണ് രണ്ട് സീറ്റുള്ള വിമാനം തകർന്ന് വീണത്.
ദുരന്തത്തിൽ പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ തലനാരിഴക്ക് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. രണ്ടുപേരും പുറത്തേക്ക് ചാടിയതിന് പിന്നാലെ വിമാനം മൂന്ന് കഷണങ്ങളായി വയലിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

