സ്വകാര്യ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുന്നു: ആരോഗ്യ മന്ത്രി യു.ടി. ഖാദർ
text_fieldsയു.ടി. ഖാദർ
ബംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ അവശ്യമരുന്നുകൾക്ക് ഈടാക്കുന്ന അമിത വിലയെക്കുറിച്ച് സർക്കാറിന്റെ ഓഡിറ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഭക്ഷ്യസുരക്ഷാ-ഔഷധ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിൽ, അർബുദം അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് ഉപയോഗിക്കുന്ന നിർണായക മരുന്നുകളും ഉപകരണങ്ങളും വാങ്ങിയ വിലയേക്കാള്‍ 5,000 ശതമാനം വരെ ഉയർന്ന വിലക്കാണ് വിൽക്കുന്നതെന്ന് കണ്ടെത്തി. 86 രൂപ മാത്രമുള്ള മരുന്ന് 4,528 രൂപക്കാണ് രോഗിക്ക് വിറ്റതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിച്ചു.
മരുന്നുകൾ വാങ്ങുന്ന യഥാർഥ വിലയും സ്വകാര്യ ആശുപത്രികളിലും അനുബന്ധ ഫാർമസികളിലും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും തമ്മിൽ അന്തരമുണ്ടെന്ന് വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി യു.ടി. ഖാദർ പറഞ്ഞു. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ എല്ലാ ആശുപത്രികളും ഫാർമസികളും ഓരോ മരുന്നിന്റെയും യഥാർത്ഥ വിലയും വിൽപന നടത്തുന്ന വിലയും പരസ്യമായി പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കുന്ന കർശന നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് അദ്ദേഹം അഭ്യർഥിച്ചു.
മരുന്ന് വില നിയന്ത്രണം പ്രധാനമായും കേന്ദ്ര സർക്കാറിന്റെ പരിധിയിൽ വരുന്നതായതിനാൽ അമിതമായ മെഡിക്കൽ ബില്ലിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിനായി ഇടപെടാനും വില നിയന്ത്രണ മാനദണ്ഡങ്ങൾ കൊണ്ടുവരാനും കർണാടക സർക്കാർ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

