ബസ് ചാര്‍ജ് 15 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍
text_fieldsബംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍. സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമ അസോസിയേഷന് പ്രസിഡന്റ് കുയിലടി സുരേഷ് നായക് ഗതാഗത വകുപ്പിന് നിവേദനം നൽകി.
ഡീസല്‍, പെട്രോള്‍ വില ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തില്‍ ബസുടമകള്‍ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണ് ചാര്‍ജ് വര്‍ധനവെന്നും മേയ് മുതല്‍ ടിക്കറ്റ് നിരക്ക് രണ്ടു രൂപ തോതില്‍ വർധിപ്പിക്കാനാണ് തീരുമാനമെന്നും സുരേഷ് പറഞ്ഞു.
ഏപ്രിൽ 15ന് ലോറി ഉടമകളുടെ അസോസിയേഷന് നടത്തുന്ന ബന്ദിന് പിന്തുണ നല്‍കുമെന്നും സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അസോസിയേഷൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

