ജില്ല ജയിലിൽ തടവുകാരൻ ജയിലറെ മർദിച്ചു
text_fieldsമംഗളൂരു: കൊടിയൽ ബെയിലിലെ ദക്ഷിണ കന്നട ജില്ല ജയിലിൽ വിചാരണത്തടവുകാരൻ ഡ്യൂട്ടിക്കിടെ ജയിലറെ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജപ്പാൻ മംഗ എന്ന രാജക്കെതിരെ കേസെടുത്തു. ‘എ’ ബ്ലോക്കിലെ മൂന്നാം നമ്പർ മുറി ജയിലർ വിജയ് കുമാർ സങ്ക പൂട്ടുന്നതിനിടെ പ്രതി ലൈറ്റർ ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കൽ ഇല്ലെന്ന് ജയിലർ അറിയിച്ചപ്പോൾ രാജ അവനെ ഉച്ചത്തിൽ അധിക്ഷേപിക്കാൻ തുടങ്ങി. മാന്യമായി സംസാരിക്കാനും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാതിരിക്കാനും ജയിലർ ആവശ്യപ്പെട്ടപ്പോൾ തടവുകാരൻ അക്രമാസക്തനായി. ജയിലറുടെ വലതുകൈ കമ്പികൾക്കിടയിലൂടെ വലിച്ച് ബലമായി വളച്ചൊടിച്ച് ഗുരുതരമായ പരിക്കേൽപിച്ചു. ആക്രമണത്തെതുടർന്ന് ജയിലറെ മംഗളൂരു ഗവ. വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാർകെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

