Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭ​യ​മി​ല്ലാ​ത്ത...

ഭ​യ​മി​ല്ലാ​ത്ത റി​പ്പോ​ർ​ട്ടി​ങി​ന് ആ​വ​ശ്യം ത​ത്വാ​ധി​ഷ്ഠി​ത പ​ത്ര​പ്ര​വ​ർ​ത്ത​നം -ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
ഭ​യ​മി​ല്ലാ​ത്ത റി​പ്പോ​ർ​ട്ടി​ങി​ന് ആ​വ​ശ്യം ത​ത്വാ​ധി​ഷ്ഠി​ത പ​ത്ര​പ്ര​വ​ർ​ത്ത​നം -ഡി.​കെ. ശി​വ​കു​മാ​ർ
cancel
camera_alt

ക​ർ​ണാ​ട​ക മീ​ഡി​യ അ​ക്കാ​ദ​മി​യും ക​ർ​ണാ​ട​ക വ​ർ​ക്കി​ങ് ജേ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​നും

ചേ​ർ​ന്ന് ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്ര​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ നി​ന്ന്

ബം​ഗ​ളൂ​രു: ഭ​യ​ര​ഹി​ത​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​നം അ​ങ്ങേ​യ​റ്റം വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ത​ത്വാ​ധി​ഷ്ഠി​ത​മാ​യ സ​മീ​പ​ന​മാ​ണ് നി​ര്‍ഭ​യ​മാ​യ റി​പ്പോ​ര്‍ട്ടി​ങ് നേ​ടാ​നു​ള്ള ഏ​ക മാ​ർ​ഗ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക മീ​ഡി​യ അ​ക്കാ​ദ​മി​യും ക​ർ​ണാ​ട​ക വ​ർ​ക്കി​ങ് ജേ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്ര​ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലി​ന്‍റെ ത​ത്വ​ങ്ങ​ൾ​ക്കും, ധാ​ർ​മി​ക​ത​ക്കും, മ​ന​സ്സാ​ക്ഷി​ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് ഗു​ണം ചെ​യ്യും. വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ നി​ന്ന് പ​ത്ര​പ്ര​വ​ര്‍ത്ത​ക​ര്‍ സ്വ​യം മോ​ചി​ത​രാ​കേ​ണ്ട​തു​ണ്ട്. സ​മൂ​ഹ​ത്തി​ല്‍ വ്യാ​ജ വാ​ര്‍ത്ത​ക​ളു​ടെ സ്വ​ധീ​നം സ്വ​യം ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കാ​യി താ​ൻ ഒ​രു ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​തി​നെ ചി​ല ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി തെ​റ്റാ​യി വാ​ര്‍ത്ത ന​ല്‍കി. മേ​ക്ക​ദ​ട്ടു പ​ദ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ത​ള്ളി​യി​ടു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​താ​യും മാ​ധ്യ​മ​ങ്ങ​ള്‍ അ​ത് പ്ര​ച​രി​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​യി​രു​ന്നു അ​ത്. താ​ന്‍ തെ​റ്റ് ചെ​യ്താ​ൽ അ​ത് തു​റ​ന്നു​കാ​ട്ടു​ക. പ​ക്ഷേ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക​യോ ചെ​യ്യ​രു​ത്. ഒ​രു വാ​ർ​ത്താ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​വ​രെ അ​ത് പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ​താ​ണ്. പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന്‍റെ​താ​യി മാ​റു​ന്നു. അ​തി​നാ​ൽ ഓ​രോ വാ​ർ​ത്താ റി​പ്പോ​ർ​ട്ടും സ​ത്യ​സ​ന്ധ​മാ​യി​രി​ക്ക​ണം. മ​ഹാ​ത്മാ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ത്ര​പ്ര​വ​ർ​ത്ത​നം പ​രി​ശീ​ലി​ക്കു​ക​യും തൊ​ഴി​ലി​ന്‍റെ അ​ന്ത​സ്സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ ​പാ​ര​മ്പ​ര്യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaDK ShivakumarEthics
News Summary - Principle-based Journalism is Essential for Fearless Reporting - D.K. Shivakumar
Next Story