Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്രൈം ​വോ​ളി: ര​ണ്ടാം...

പ്രൈം ​വോ​ളി: ര​ണ്ടാം ജ​യം തേ​ടി കാ​ലി​ക്ക​റ്റ് ഹീ​റോ​സ്

text_fields
bookmark_border
പ്രൈം ​വോ​ളി: ര​ണ്ടാം ജ​യം തേ​ടി കാ​ലി​ക്ക​റ്റ് ഹീ​റോ​സ്
cancel

ബം​ഗ​ളൂ​രു: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ല്‍ ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ട് ശ​നി​യാ​ഴ്ച കാ​ലി​ക്ക​റ്റ് ഹീ​റോ​സ്-​ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സി​നെ നേ​രി​ടും. വൈ​കീ​ട്ട് ഏ​ഴി​ന് കോ​റ​മം​ഗ​ല ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ലീ​ഗി​ലെ എ​ട്ടാം മ​ത്സ​രം. ര​ണ്ടു മ​ല​യാ​ളി പ​രി​ശീ​ല​ക​ര്‍ നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്ന മ​ത്സ​ര​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം കി​ഷോ​ർ കു​മാ​ർ കാ​ലി​ക്ക​റ്റി​ന്റെ​യും മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ടോം ​ജോ​സ​ഫ് ഹൈ​ദ​രാ​ബാ​ദി​ന്റെ​യും പ​രി​ശീ​ല​ക​രാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ മും​ബൈ മി​റ്റി​യോ​ഴ്‌​സി​നെ 4-1ന് ​കാ​ലി​ക്ക​റ്റ് ഹീ​റോ​സ് തോ​ൽ​പി​ച്ചി​രു​ന്നു. മും​ബൈ​ക്കെ​തി​രെ ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ശേ​ഷ​മാ​യി​രു​ന്നു കാ​ലി​ക്ക​റ്റി​ന്റെ വ​ന്‍ തി​രി​ച്ചു​വ​ര​വും വി​ജ​യ​വും. സ്‌​റ്റേ​ഡി​യ​ത്തി​ലെ ആ​രാ​ധ​ക പി​ന്തു​ണ​യും കാ​ലി​ക്ക​റ്റി​ന് അ​നു​കൂ​ല​മാ​ണ്. ഒ​രു മ​ത്സ​രം മാ​ത്രം ക​ളി​ച്ച കാ​ലി​ക്ക​റ്റി​ന് നി​ല​വി​ല്‍ ര​ണ്ട് പോ​യ​ന്റു​ണ്ട്. ബം​ഗ​ളൂ​രു ലെ​ഗി​ല്‍ ഇ​രു​ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന മ​ത്സ​രം കൂ​ടി​യാ​ണ് ശ​നി​യാ​ഴ്ച. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സി​നെ തോ​ൽ​പി​ച്ച ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സി​നോ​ട് 1-4ന് ​തോ​റ്റി​രു​ന്നു. ജ​ന​റ​ൽ ഗാ​ല​റി ടി​ക്ക​റ്റു​ക​ൾ ബു​ക്ക്മൈ ഷോ ​വെ​ബ്സൈ​റ്റ് വ​ഴി ല​ഭി​ക്കും. സോ​ണി സ്‌​പോ​ര്‍ട്‌​സ് ടെ​ന്‍ 1 (ഇം​ഗ്ലീ​ഷ്), സോ​ണി സ്‌​പോ​ര്‍ട്‌​സ് ടെ​ന്‍ 2 (മ​ല​യാ​ളം) ചാ​ന​ലു​ക​ളി​ല്‍ മ​ത്സ​രം ത​ത്സ​മ​യം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut HeroesPrime Volley
News Summary - Prime Volley: Calicut Heroes looking for second win
Next Story