പ്രധാനമന്ത്രിയുടെ സഹോദരൻ സഞ്ചരിച്ച കാർ മൈസൂരുവിൽ അപകടത്തിൽപെട്ടു
text_fieldsഅപകടത്തിൽപെട്ട മെഴ്സിഡസ് ബെൻസ് എസ്.യു.വി കാർ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ മൈസൂരുവിനടുത്ത് അപകടത്തിൽപെട്ടു. പ്രഹ്ലാദ് മോദി (74), മകൻ മേഹുൽ പ്രഹ്ലാദ് മോദി (40), മരുമകൾ സിന്ദാൽ മോദി (35), പേരമകൻ മെനത്ത് മേഹുൽ മോദി (ആറ്), കാർ ഡ്രൈവർ സത്യനാരായണ എന്നിവരെ പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ബന്ദിപ്പൂർ കടുവസങ്കേതത്തിലേക്കുള്ള യാത്രക്കിടെ ദേശീയപാത 766ൽ മൈസൂരുവിൽനിന്ന് 14 കിലോമീറ്റർ മാറി കടക്കോളെയിൽ ചൊവ്വാഴ്ച ഉച്ച 1.30ഓടെയാണ് അപകടം.
ഇവർ സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് എസ്.യു.വി കാർ ഒരു വളവിൽ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവിൽനിന്നാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. അഖിലേന്ത്യാ ന്യായവില ഷോപ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

