പ്രധാനമന്ത്രി ഫെബ്രുവരി ആറിന് ബംഗളൂരുവിൽ
text_fieldsബംഗളൂരു: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി ആറിന് ബംഗളൂരുവിൽ എത്തും. ആറിന് രാവിലെ ബംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഇന്ത്യ എനർജി വീക്ക് പരിപാടി മോദി ഉദ്ഘാടനം ചെയ്യും.
തുടർന്ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ബിദരഹള്ളി കവാലിലേക്ക് അദ്ദേഹം പോകും. അവിടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്ടർ ഫാക്ടറി മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് ചിക്കനയകനഹള്ളിയിലും തിപ്തൂറിലുമുള്ള ജൽജീവൻ പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും.
ശേഷം ബംഗളൂരു വഴി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. ഒരു മാസത്തിനുള്ളിൽ മോദിയുടെ മൂന്നാമത്തെ കർണാടക സന്ദർശനമാണിത്. ജനുവരി 12, ജനുവരി 19 ദിവസങ്ങളിൽ അദ്ദേഹം സംസ്ഥാനത്തെത്തിയിരുന്നു. വരുന്ന മേയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

