പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
text_fieldsതെപ്പക്കാട് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം മന്ത്രി എം. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ തെപ്പക്കാട് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം, പബ്ലിക് സബ് ഹെൽത്ത് സെന്റർ, മശക്കൽ സബ് ഹെൽത്ത് സെന്റർ, ഇത്തലാർ ഗവ. ഹെൽത്ത് സെന്റർ, മെഡിക്കൽ ഓഫിസേഴ്സ് ക്വാർട്ടേഴ്സ് എന്നിവക്ക് 1.55 കോടി രൂപ ചെലവിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ നിർവഹിച്ചു.
രണ്ടര വർഷത്തിനിടെ നീലഗിരി ജില്ലയിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ 31 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്.

