വിലക്കയറ്റം: തക്കാളിക്ക് ബദലായി വാളൻപുളിക്ക് ഡിമാന്റ് !
text_fieldsബംഗളൂരു: നഗരത്തിലെ പല വീടുകളിലും തക്കാളിക്ക് ബദലായി ഉപയോഗിക്കുന്ന പുളിക്ക് ആവശ്യക്കാർ വർധിക്കുന്നു. പുളിയുടെ വില കഴിഞ്ഞ ആഴ്ചകളിൽ കിലോക്ക് 90 രൂപയിൽ നിന്ന് 160 രൂപയായി ഉയർന്നു. വീട്ടുകാരും ഹോട്ടലുകളും തക്കാളിക്ക് പകരമായി പുളിയും നാരങ്ങയും ഉപയോഗിക്കുന്നുണ്ട്.
തക്കാളിക്ക് വില കുതിക്കുന്നതിനിടെ ബംഗളൂരു കലാസിപാളയ മാർക്കറ്റിൽനിന്നുള്ള ദൃശ്യം
നഗരത്തിലെ ഹോട്ടലുകൾ വിഭവങ്ങളിൽ തക്കാളി ഉപയോഗിക്കുന്നത് കുറക്കുകയോ പൂർണമായും നിർത്തുകയോ ചെയ്തതായാണ് വിവരം. ലഭ്യതക്കുറവ് മൂലം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തക്കാളിയുടെ വില 400 ശതമാനം വർധിച്ചിരുന്നു.
അപ്രതീക്ഷിതമായുണ്ടായ മഴയാണ് തക്കാളി ലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളിയുടെ വില കിലോക്ക് 150 രൂപക്ക് മുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

