Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇ​ന്ത്യ​ൻ സേ​ന​യു​ടെ...

ഇ​ന്ത്യ​ൻ സേ​ന​യു​ടെ ക്ഷേ​മ​ത്തി​ന് മ​സ്ജി​ദു​ക​ളി​ൽ പ്രാ​ർ​ഥ​ന

text_fields
bookmark_border
ഇ​ന്ത്യ​ൻ സേ​ന​യു​ടെ ക്ഷേ​മ​ത്തി​ന് മ​സ്ജി​ദു​ക​ളി​ൽ പ്രാ​ർ​ഥ​ന
cancel
camera_alt

വ​ഖ​ഫ്, ന്യൂ​ന​പ​ക്ഷ മ​ന്ത്രി സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ വെ​ള്ളി​യാ​ഴ്ച ശേ​ഷാ​ദ്രി പു​രം ജു​മാ​മ​സ്ജി​ദി​ൽ പ്രാ​ർ​ഥ​ന​യി​ൽ

ബം​ഗ​ളൂ​രു: പാ​കി​സ്താ​നെ​തി​രെ ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ’ ഏ​ർ​പ്പെ​ട്ട ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ ക്ഷേ​മ​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക​യി​ലെ​മ്പാ​ടു​മു​ള്ള പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു. ഇ​തി​ന് നി​ർ​ദേ​ശം ന​ൽ​കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.ബം​ഗ​ളൂ​രു ശേ​ഷാ​ദ്രി​പു​ര​ത്തെ മ​സ്ജി​ദി​ൽ ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ൽ (വെ​ള്ളി​യാ​ഴ്ച സ​ഭാ പ്രാ​ർ​ഥ​ന) വ​ഖ​ഫ്, ഭ​വ​ന, ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി ബി.​സെ​ഡ്. സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ പ​ങ്കെ​ടു​ത്തു.

നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രാ​യ പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന്റെ​യും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം പാ​കി​സ്താ​ൻ വ​ർ​ധി​പ്പി​ച്ച​തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കു വേ​ണ്ടി​യാ​ണ് താ​നു​ൾ​പ്പെ​ടെ പ്രാ​ർ​ഥി​ച്ച​തെ​ന്ന് മ​ന്ത്രി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ത​ന്റെ മു​ൻ പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ട്, അ​നു​വ​ദി​ച്ചാ​ൽ പാ​കി​സ്താ​നെ​തി​രെ ചാ​വേ​ർ ബോം​ബ​റാ​കാ​ൻ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി സ​മീ​ർ പ​റ​ഞ്ഞു. ന​മ്മു​ടെ സാ​യു​ധ സേ​ന​യു​ടെ ശ​ക്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​തി​ൽ മ​റ്റു​ള്ള​വ​രോ​ടൊ​പ്പം താ​നും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം ചെ​യ്തി​ട്ടു​ണ്ട്.ക​ർ​ണാ​ട​ക​യി​ൽ മാ​ത്ര​മ​ല്ല രാ​ജ്യ​മെ​മ്പാ​ടും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി’​ന്റെ വി​ജ​യ​ത്തി​നും ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ത്ത​രം പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് മ​ത​നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ച​തെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Armypraying in mosquemetro newsBanglore News
News Summary - Prayers are offered in mosques for the well-being of the Indian Army.
Next Story