Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രാർഥന സംഗമം
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ നോർത്ത് റെയിഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ തദ് രീബ് മീറ്റും വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കുവേണ്ടി പ്രാർഥനാ സംഗമവും നടത്തി. ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസയിൽ പ്രസിഡന്റ് ഹുസൈനാർ ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു.
മുസമ്മിൽ ഫൈസി ക്ലാസെടുത്തു. ആർസി പുരം മഹല്ല് വൈസ് പ്രസിഡൻറ് സലീം, ട്രഷറർ മജീദ്, നോർത്ത് റൈജ് ട്രഷറർ ഷംസുദ്ദീൻ കൂടാളി എന്നിവർ സംബന്ധിച്ചു. പ്രാർഥനാ സംഗമത്തിന് ഹുസൈനാർ ഫൈസി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹംസ ഫൈസി സ്വാഗതവും ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി നന്ദിയും പറഞ്ഞു.
Next Story

