പ്രവാസി കോൺഗ്രസ് കുടുംബ യോഗം സംഘടിപ്പിച്ചു
text_fieldsകർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ സൗത്ത് നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച
കുടുംബ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി
സംസാരിക്കുന്നു
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ സൗത്ത് നിയോജകമണ്ഡലത്തിൽ മൂന്ന് കുടുംബ യോഗം നടത്തി. ബൊമ്മസന്ദ്ര ആർ.കെ. ലേഔട്ട് ഗോമതി അപാർട്മെന്റ് കമ്മ്യൂണിറ്റി ഹാൾ, ബേഗൂർ കൊപ്പ റോഡ് ഗ്ലോറിയ എന്റർപ്രൈസസ് ഹാൾ, ബേഗൂർ ആറാട്ട് ഫെലീസിറ്റ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായി. അലക്സ് ജോസഫ്, ബിനു ദിവാകരൻ, അഡ്വ. കെ.അർ. ജോബി, എ.അർ. രാജേന്ദ്രൻ, എം.പി. ആന്റോ, വിനു തോമസ് എന്നിവർ സംസാരിച്ചു. വിവിധ യോഗങ്ങൾക്ക് ദിനു ജോസ്, നീനു നായർ, ഭട്ടതിരിപ്പാട്, അനുമോദ്, ബെസ്റ്റോ, പ്രഫ. പയസ് തോമസ്, വി.എസ്. തങ്കച്ചൻ, ജൂബിഷ്, അരുൺ അന്തോണി, രാജേഷ്, ജോളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

