Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി ഭാരതീയ ദിവസ്: നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം

text_fields
bookmark_border
പ്രവാസി ഭാരതീയ ദിവസ്: നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം
cancel
camera_alt

നോ​ര്‍ക്ക റൂ​ട്ട്‌​സ് പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ച നോ​ർ​ക്ക ന്യൂ​സ് ലെ​റ്റ​റി​ന്റെ പ്ര​കാ​ശ​നം നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും വ്യ​വ​സാ​യി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി നി​ർ​വ​ഹി​ക്കു​ന്നു

ബംഗളൂരു: പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുനഃപ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇന്ദോറിൽ നടന്നു. നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലി പ്രകാശനം നിർവഹിച്ചു. ‘നോർക്ക ഒരു തിരിഞ്ഞുനോട്ടം’ കലണ്ടറിന്റെ പ്രകാശനവും യൂസുഫലി നിർവഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ് ലെറ്ററിന്റെയും കലണ്ടറിന്റെയും ആദ്യ പതിപ്പുകൾ ഏറ്റുവാങ്ങി.

മലയാളി പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ മാതൃകയാക്കാവുന്നതാണെന്നും എം.എ. യൂസുഫലി പറഞ്ഞു. നോർക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാസലോകത്തിന് അറിവുപകരാൻ നോർക്ക ന്യൂസ് ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ മാനേജർ അജിത് കോളശ്ശേരി, നോർക്ക റൂട്ട്സ് പി.ആർ.ഒ. ഡോ. അഞ്ചൽ കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pravasi Bharatiya Divas: NORCA Newsletter release
Next Story