നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പ്രമോദ് മുത്തലിക്
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീവ്ര ഹിന്ദുത്വ നേതാവും ശ്രീരാമസേന തലവനുമായ പ്രമോദ് മുത്തലിക്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
കർകള, ഉഡുപ്പി, പുത്തൂർ, ജംഖാന്തി, ടെർദാൽ, ഹലിയാൽ, ധാർവാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നിലാണ് മത്സരിക്കുക.
എവിടെ ആകണമെന്നത് സംബന്ധിച്ച് ഈ മണ്ഡലങ്ങളിൽ സർവേ നടത്തുകയാണെന്നും പ്രമോദ് മുത്തലിക് പറഞ്ഞു.
ബി.ജെ.പി പിന്തുണച്ചാലും ഇല്ലെങ്കിലും സ്വതന്ത്രനായി മത്സരിക്കും. ബി.ജെ.പിയെ ഹിന്ദുത്വത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. നിലവിൽ പാർട്ടി ലക്ഷ്യത്തിൽനിന്ന് മാറിയെന്നും തീവ്രമായ ഹിന്ദുത്വ ആശയമാണ് പാർട്ടി കൊണ്ടുനടക്കേണ്ടതെന്നും താൻ നരേന്ദ്ര മോദിയെയാണ് പിന്തുണക്കുന്നതെന്നും മുത്തലിക് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

