കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ‘തീവ്രവാദി’യെന്ന് മുഖ്യമന്ത്രി
text_fieldsസിദ്ധരാമയ്യ, പ്രഹ്ലാദ് ജോഷി
ബംഗളൂരു: കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പ്രഹ്ലാദ് ജോഷി തീവ്രവാദിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പഴയ ഹുബ്ബള്ളി കലാപക്കേസ് പിൻവലിക്കാൻ തീരുമാനിച്ച കർണാടകയിലെ കോൺഗ്രസ് സർക്കാർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന ജോഷിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസഭ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. സർക്കാർ തീരുമാനം കോടതിയുടെ പരിഗണനക്ക് പോകേണ്ടതുണ്ട്. കോടതി വിയോജിച്ചാൽ നടപ്പാവില്ല. വേറെയും കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

