പ്രജ്വലിന്റെ ഫോൺ കാണാതായത് ഒരു വർഷം മുമ്പ്; പരാതി സ്ഥിരീകരിച്ച് പൊലീസ്
text_fieldsബംഗളൂരു: പ്രജ്വല്‍ രേവണ്ണ എം.പി പ്രതിയായ ലൈംഗിക അതിക്രമക്കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഒരു വർഷം മുമ്പ് കാണാതായതെന്ന് മൊഴി. അശ്ലീല വിഡിയോകള്‍ പകർത്തിയ ഫോൺ ഒരുവർഷം മുമ്പ് നഷ്ടപ്പെട്ടതായും ഇതിന് ഹൊളെനരസിപുര പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പ്രജ്വല്‍ ഉദ്യോഗസ്ഥർക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഫോണിന്റെ ഇ.എം.ഇ.ഐ നമ്പർ ശേഖരിച്ചതായും സൂചനയുണ്ട്.കേസിലെ പ്രധാന തെളിവായ ഫോണ്‍ പ്രജ്വല്‍ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ തെളിവുനശിപ്പിച്ച കുറ്റത്തിനുള്ള വകുപ്പുകൂടി പ്രജ്വലിന്റെ പേരില്‍ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

