‘പ്രജ്വൽ രേവണ്ണ നമ്പർ 15528 പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ’
text_fieldsബംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെ.ഡി-എസ് നേതാവ് മുൻ എം.പി പ്രജ്വൽ രേവണ്ണക്ക് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരുടെ നമ്പർ നൽകിയതായി ജയിൽ അധികൃതർ അറിയിച്ചു. 15528 എന്നതാണ് നമ്പർ. മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് മേധാവിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും ജെ.ഡി-എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് ഹാസൻ മുൻ എം.പിയായ പ്രജ്വൽ. കോടതി വിധിക്കുശേഷം ജയിലിൽ ആദ്യരാത്രി കണ്ണീരോടെ കഴിഞ്ഞുവെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ജയിൽ ഡോക്ടർ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമാണെന്ന് ഉറപ്പുവരുത്തി. വൈദ്യപരിശോധനക്കിടെ അദ്ദേഹം മാനസികമായി തകർന്ന നിലയിലായിരുന്നെന്നും ജീവനക്കാരോട് വിഷമം പ്രകടിപ്പിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശിക്ഷ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രജ്വൽ ജീവനക്കാരെ അറിയിക്കുന്നുണ്ടായിരുന്നു.
മുൻ എം.പിയെ നിലവിൽ ഉയർന്ന സുരക്ഷാ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്, അദ്ദേഹത്തിന് കൂടുതൽ സുരക്ഷ ഒരുക്കുന്നുണ്ട്. തടവുകാർക്കുള്ള സ്റ്റാൻഡേർഡ് ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്നും തടവുകാർക്ക് നൽകുന്ന യൂനിഫോം ധരിക്കണമെന്നും ജയിൽ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

