Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറോഡിലെ കുഴി: ഇനി പരാതി...

റോഡിലെ കുഴി: ഇനി പരാതി ‘ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിൽ

text_fields
bookmark_border
റോഡിലെ കുഴി: ഇനി പരാതി ‘ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിൽ
cancel

ബംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് പരാതി അറിയിക്കാൻ ജനുവരി ഒന്നു മുതൽ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 2017ൽ ആപ് ലോഞ്ച് ചെയ്തിരുന്നെങ്കിലും 2019ൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ബംഗളൂരു നഗരത്തിലെ റോഡിലെ കുഴികൾ അടക്കാൻ ഡിസംബർ 31 വരെ അന്തിമ സമയം നൽകിയതായി ചീഫ് കമീഷണർ പറഞ്ഞു. റോഡുകളുടെ പരിചരണത്തിന് എൻജിനീയർമാർക്ക് ബാധ്യതയുണ്ട്. ഇത് അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. റോഡുകളിൽ വിവിധ ആവശ്യങ്ങൾക്കായി കുഴികൾ തീർക്കുന്ന ഏജൻസികൾക്ക് ആ കുഴികൾ പൂർണമായും മൂടേണ്ട ഉത്തരവാദിത്തമുണ്ട്. പല റോഡുകളും കുഴിച്ചശേഷം അപകടകരമായ രീതിയിൽ ഉപേക്ഷിക്കുകയാണ്.

വാർഡ് എൻജിനീയർമാരുടെ അനുമതിയോടെയല്ലാതെ ഇത്തരം പ്രവൃത്തി നടത്തരുതെന്നും റോഡിലെ ഇത്തരം കുഴികൾക്ക് അവർക്കും ഉത്തരവാദിത്തമുണ്ടെന്നും തുഷാർ ഗിരിനാഥ് ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തിൽ റോഡിലെ കുഴികളിൽപെട്ടുണ്ടായ അപകടങ്ങൾ കാരണം അടുത്തിടെ മലയാളിയടക്കമുള്ളവർ മരണപ്പെട്ടിരുന്നു. വിഷയത്തിൽ സ്വമേധയാ ഇടപെട്ട ഹൈകോടതി ബി.ബി.എം.പിക്ക് അന്ത്യശാസനം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fix My Street
News Summary - Pothole on the road: Complaint now on the 'Fix My Street' app
Next Story