കിഴങ്ങ് മേളയിൽ ആവശ്യക്കാർ ഏറെ
text_fieldsകിഴങ്ങ് മേളയിൽനിന്ന്
ബംഗളൂരു: മൈസൂരു വെസ്റ്റ് റോട്ടറി ക്ലബുമായി സഹകരിച്ച് സഹജ സമൃദ്ധ സംഘടിപ്പിച്ച കിഴങ്ങ് മേള ശ്രദ്ധേയമായി. പർപ്ൾ യാം, ക്രീപ്പിങ് പൊട്ടറ്റോ, ആരോറൂട്ട്, മരച്ചീനി, മഞ്ഞ മധുരക്കിഴങ്ങ്, പച്ച മഞ്ഞൾ, കറുത്ത ഇഞ്ചി, മാമ്പഴ ഇഞ്ചി, സുവർണ ഗെഡ്ഡെ, ഹുത്താരി ഗെഡ്ഡെ എന്നിവയുൾപ്പെടെ 50ലധികം കിഴങ്ങുവർഗ വിളകൾ മേളയിൽ പ്രദർശിപ്പിക്കുന്നു. വേരുകൾ, കിഴങ്ങുകൾ, മറ്റു പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങാൻ ധാരാളം ആളുകൾ മേളയിലെത്തി. മാംഗോ ജിഞ്ചർ കാൻഡി, പർപ്ൾ യാം ജാം, മാംഗോ ജിഞ്ചർ ചട്ണി പൗഡർ, പർപ്ൾ യാം ദോശ മിക്സ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ദേശി ഭക്ഷ്യ ഉൽപന്നങ്ങളും മേളയിൽ ഉൾപ്പെടുന്നു. റാഗി, വാഴപ്പഴം, തേങ്ങാപ്പാൽ, ശർക്കര എന്നിവ ഉപയോഗിച്ച് നിർമിച്ച മറ്റു ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. സ്റ്റാളുകളിൽ തിന, ജൈവ ഉൽപന്നങ്ങൾ, ആയുർവേദ മരുന്നുകൾ, ശൈത്യകാല പച്ചക്കറി വിത്തുകൾ, മാങ്ങ, ചക്ക, സപ്പോട്ട, തേങ്ങ എന്നിവയുടെ തൈകൾ വിൽപനക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

