പ്രവാചക കാമ്പയിൻ: പോസ്റ്റര്‍ പ്രകാശനം
text_fieldsജമാഅത്തെ ഇസ് ലാമി കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാചക കാമ്പയിന്റെ പോസ്റ്റർ പ്രകാശനം
ബംഗളൂരു: ജമാഅത്തെ ഇസ് ലാമി കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ‘മുഹമ്മദ് നബി നീതിയുടെ സന്ദേശ വാഹകന്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പ്രവാചക കാമ്പയിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രവാചകന്റെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുന്ന കാമ്പയിൻ സെപ്റ്റംബര്‍ മൂന്നു മുതല്‍ 14 വരെ നടക്കും.
പ്രവാചകന് പഠിപ്പിച്ച നീതി, മനുഷ്യത്വം എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കുക, പ്രവാചകനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കുക, വ്യത്യസ്ത വിശ്വാസ ആദർശങ്ങളുള്ള ജനങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ധിപ്പിക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ശാന്തി പ്രകാശന പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങള്‍ സംസ്ഥാനത്തുടനീളം പുറത്തിറക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. സെമിനാറുകള്‍, സാമൂഹിക സേവനം, സംവാദങ്ങള്‍, പൊതുസമ്മേളനം, ഉപന്യാസ രചന എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും.
ബംഗളൂരുവിലെ ബസവ സമിതി അനുഭവ മണ്ഡപ ഓഡിറ്റോറിയത്തിൽ സെപ്റ്റംബര്‍ 13ന് വൈകീട്ട് മൂന്നിന് 'പ്രവാചകൻ മുഹമ്മദ് നബി നീതിയുടെ സന്ദേശവാഹകന്' എന്ന വിഷയത്തില്‍ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ക്വീന്‍സ് റോഡിലെ ബിഫ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞ്, ലബീദ് ഷാഫി, ബംഗളൂരു സിറ്റി പ്രസിഡന്റ് ഷെയ്ഖ് ഹാറൂന്‍, പി.ആർ വിഭാഗം അസി. സെക്രട്ടറി മുഹമ്മദ് പീര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

