രാഷ്ട്രീയ ആധുനികത സർഗസംവാദം 14ന്
text_fieldsബംഗളൂരു: ചരിത്ര സത്യങ്ങൾ തേടാൻ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത സർഗസംവാദം ഈ മാസം 14ന് വൈകീട്ട് 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.
9 എംഎ. ബരേറ്റ എന്ന വിനോദ് കൃഷ്ണയുടെ നോവൽ ഡോ. ബിലു സി. നാരായണൻ പരിചയപ്പെടുത്തും. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറവും ബംഗളൂരു സെക്കുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ പരിപാടിയാണിതെന്ന് സംഘടകർ പറഞ്ഞു. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറക്കുന്ന സത്യാനന്തര കാലത്തെ സത്യാന്വേഷണ സാഹിത്യ സാക്ഷാത്കാരമാണ് വിനോദ് കൃഷ്ണയുടെ 9 എംഎം ബരേറ്റ.
ഗാന്ധി വധം പശ്ചാത്തലമായി മെനഞ്ഞെടുത്ത ഒരു രാഷ്ട്രീയ നോവൽ! ചരിത്രവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന ഫിക്ഷന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് ആഴത്തിലുള്ള സംവാദത്തിന് ബഹുസ്വരതയുടെ സർഗ വേദിയിൽ ബംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യമുണ്ടാകും. വിവരങ്ങൾക്ക് 93412 40641/ 99453 04862 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

