Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോളണ്ട് പ്രധാനമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
പോളണ്ട് പ്രധാനമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി
cancel

ബംഗളൂരു: പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്കും അദ്ദേഹത്തിന്‍റെ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. നിക്ഷേപം, നവീകരണം, തൊഴിലവസരങ്ങൾ എന്നിവയിലൂടെ പോളണ്ടും കര്‍ണാടകയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കർണാടകയുടെ 'ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് 2027'-ൽ പങ്കാളിയാകാൻ പോളണ്ടിനെ ക്ഷണിച്ചു. കോലാർ ജില്ലയിലെ കെ.ഐ.എ.ഡി.ബി വേംബൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ടി.ഇസഡ്.എം.ഒ ഗ്രൂപ് നിർദ്ദേശിച്ച 80 കോടി രൂപയുടെ നിക്ഷേപത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. അഞ്ച് ഏക്കറിലായി വ്യാപിപ്പിച്ചേക്കാവുന്ന പദ്ധതിയിലൂടെ ഏകദേശം 1,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇന്ത്യയിൽ ആദ്യമായി സ്മാർട്ട് അഡൽറ്റ് ഇൻകോണ്ടിനൻസ് പാഡുകളുടെ ഉൽപ്പാദനം ആരംഭിക്കാനും സാധിക്കും.

മെഡിക്കൽ ഉൽപ്പന്നങ്ങൾ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പോളിഷ് നിക്ഷേപങ്ങൾക്ക് കർണാടകയില്‍ കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കാന്‍ സാധിക്കും. എ.ഐ, സോഫ്റ്റ്‌വെയർ, ഗെയിമിങ്, റോബോട്ടിക്സ്, സ്മാർട്ട് മാനുഫാക്ചറിങ്, സ്റ്റാർട്ടപ്പ് നവീകരണം എന്നിവയിലെ ബംഗളൂരുവിന്‍റെ കരുത്ത് പ്രയോജനപ്പെടുത്താൻ പോളിഷ് സാങ്കേതിക കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ഗവേഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിൽ ശക്തമായ പങ്കാളിത്തത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ബംഗളൂരുവിൽ പോളിഷ് നിക്ഷേപങ്ങൾ എളുപ്പമാക്കുന്നതിനൊപ്പം കര്‍ണാടകയിലെ കമ്പനികൾക്ക് പോളണ്ടിലെ അവസരങ്ങൾ തേടുന്നതിനും പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Polish Prime Minister dk sivakuamr met
Next Story