വർഗീയ സംഘർഷം; മദ്ദൂരിൽ വന്‍ പൊലീസ് സന്നാഹം
text_fieldsമദ്ദൂർ ടൗണിൽ ഹിന്ദുത്വ സംഘടനകളുടെ ബന്ദ് ആഹ്വാനത്തെ തുടർന്ന് കടകൾ അടഞ്ഞുകിടക്കുന്നു
ബംഗളൂരു: ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ വർഗീയ സംഘർഷത്തെത്തുടർന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരമായിരുന്നുവെങ്കിലും സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുന്നു.
നാല് പൊലീസ് സൂപ്രണ്ടുമാര്‍, അഡീഷനല്‍ എസ്.പി മാര്‍, കര്‍ണാടക സംസ്ഥാന റിസര്‍വ് പൊലീസ് സേനകള്‍ തുടങ്ങി 800 ഓളം പേരെ വിന്യസിച്ചതായി മാണ്ഡ്യ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥിതിഗതികള്‍ ശാന്തമാണെന്നും നിരോധനാജ്ഞ തുടരുമെന്നും മദ്യവില്പന നിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആർ ഫയൽ ചെയ്തു. 26 പേരുടെ പട്ടിക പൊലീസ് തയാറാക്കി. ഇവരില്‍ 22 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാക്കി നാല് പേരെ അറസ്റ്റ് ചെയ്യാനുണ്ട്.
ആരുടെയെങ്കിലും പ്രേരണ മൂലമാണോ ആക്രമണം നടത്തിയത് എന്നു പൊലീസ് അന്വേഷിക്കുകയാണ്. തെളിവുകള്‍ക്കായി പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

