അനധികൃത പണമിടപാട് സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ്
text_fieldsപൊലീസ് നടത്തിയ റെയ്ഡ്
ബംഗളൂരു: വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽഗഡാഗ് പൊലീസ് ഞായറാഴ്ച റെയ്ഡ് നടത്തി. നിയമവിരുദ്ധമായി നൽകിയ വായ്പക്ക് അമിത പലിശ ഈടാക്കി ആളുകളെ ശല്യപ്പെടുത്തുന്നതായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണിത്. 12 സ്ഥലങ്ങളിൽ സംഘങ്ങൾ രൂപവത്കരിച്ച് റെയ്ഡ് നടത്തിയതായി പൊലീസ് പറഞ്ഞു. കണക്കിൽപെടാത്ത പണവും ശൂന്യമായ ചെക്കുകളും ബോണ്ടുകളും രജിസ്റ്ററുകളും പിടിച്ചെടുത്തു. സംഗമേഷ് ദൊഡ്ഡണ്ണവർ എന്ന പണമിടപാടുകാരനിൽനിന്ന് 26.57 ലക്ഷം രൂപയും ബ്ലാങ്ക് ചെക്കുകളും ബോണ്ടുകളും രജിസ്റ്ററുകളും കണ്ടെടുത്തു. പണമിടപാടുകാരായ യുവരാജ് യെല്ലപ്പ കറവൂർ, രവി കൗച്ചഗേരി, മഞ്ജുനാഥ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു
ഉത്തര കന്നട പൊലീസും സമാനമായ നടപടി സ്വീകരിച്ചു. മൈക്രോ ഫിനാൻസ് കമ്പനികളിലെ ജീവനക്കാർ നടത്തിയ പീഡനത്തിന് ഒമ്പത് കേസുകളിലായി 39 പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

