Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

text_fields
bookmark_border
കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
cancel
camera_alt

ഇൻസ്പെക്ടർ ബാലകൃഷ്ണൻ


മംഗളൂരു: ബാജ്‌പെ പൊലീസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് ചൊവ്വാഴ്ച കൈയോടെ പിടികൂടി. ഇൻസ്പെക്ടർ ബാലകൃഷ്ണനാണ് അറസ്റ്റിലായതെന്ന് ലോകായുക്ത അറിയിച്ചു.

മംഗളൂരു ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത വഞ്ചന കേസുമായി ബന്ധപ്പെട്ട് പ്രതികളിൽനിന്ന് പിടിച്ചെടുത്ത പണം വിട്ടുകൊടുക്കാൻ ഇൻസ്പെക്ടർ ബാലകൃഷ്ണ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ഇതിനകം 15,000 രൂപ മുൻകൂർ വാങ്ങിയിരുന്നു. പരാതിക്കാരനിൽനിന്ന് 5000 രൂപ കൂടി കൈപ്പറ്റുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്.

കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട പ്രാഥമിക പരാതിയെത്തുടർന്ന് മംഗളൂരു ലോകായുക്ത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police inspector arrested while accepting a bribe
Next Story