Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ര്‍ണാ​ട​ക- കേ​ര​ള...

ക​ര്‍ണാ​ട​ക- കേ​ര​ള അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

text_fields
bookmark_border
ക​ര്‍ണാ​ട​ക- കേ​ര​ള അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
cancel
camera_alt

ക​ര്‍ണാ​ട​ക- കേ​ര​ള അ​തി​ര്‍ത്തി​യി​ല്‍ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്നു

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക-​കേ​ര​ള അ​തി​ര്‍ത്തി​യി​ല്‍ ക​വ​ര്‍ച്ച തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗു​ണ്ട​ൽ​പേ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ കേ​ര​ള ഹൈ​വേ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മു​ള്ള ക​ണ്ണേ​ഗ​ല​യി​ൽ ഔ​ട്ട്‌​പോ​സ്റ്റ് സ്ഥാ​പി​ക്കു​ക​യും കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. താ​ലൂ​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും താ​ലൂ​ക്കി​ല്‍നി​ന്നും പു​റ​ത്തു​ക​ട​ക്കു​ന്ന​തു​മാ​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​പ്പോ​ൾ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

യാ​ത്ര ചെ​യ്ത ആ​ളു​ക​ളു​ടെ വി​വ​രം, പ്ര​വേ​ശ​ന സ​മ​യം, പു​റ​ത്തു​ക​ട​ക്കു​ന്ന സ​മ​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ എ​സ്.​പി. മു​ത്തു​രാ​ജു പ​തി​വാ​യി ചെ​ക്ക് പോ​സ്റ്റു​ക​ൾ സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. ആ​ദ്യ ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ ക​ട​ന്നു​പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞാ​ലും ക​ണ്ണേ​ഗ​ല​യി​ൽ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​മെ​ന്നും വി​വാ​ഹ സീ​സ​ണു​ക​ളി​ല്‍ സ്വ​ർ​ണ​വും പ​ണ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വാ​ങ്ങു​മെ​ന്ന​തി​നാ​ല്‍ ക​വ​ര്‍ച്ച​യും വ​ര്‍ധി​ക്കാ​റു​ണ്ടെ​ന്ന് മു​ത്തു​രാ​ജു പ​റ​ഞ്ഞു.

മൈ​സൂ​രു, ഗു​ണ്ട​ൽ​പേ​ട്ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന സ്വ​ർ​ണ വ്യാ​പാ​രി​ക​ളെ​യാ​ണ് ക​വ​ര്‍ച്ച സം​ഘം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ട് മാ​സം മു​മ്പ് പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്ത​വ​രി​ല്‍നി​ന്നും കാ​ൽ കി​ലോ​ഗ്രാം സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച് ക​വ​ര്‍ച്ച സം​ഘം ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും മൂ​ന്ന് പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ധാ​ന പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. തു​ട​ര്‍ന്നും ക​വ​ര്‍ച്ച കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന ഫൈ​സ​ല്‍, ജം​ഷി​ദ് എ​ന്നി​വ​ര്‍ സ്വ​ർ​ണം വി​റ്റ 10 ല​ക്ഷം രൂ​പ​യു​മാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴി ആ​ക്ര​മി​ക്ക​പ്പെ​ട്ടു. നാ​ലു​പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ര്‍ ത​ട​ഞ്ഞു​നി​ർ​ത്തി മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 10ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ജ​നു​വ​രി 27നാ​ണ് ഗു​ണ്ട​ൽ​പേ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​വ​ര്‍ പ​രാ​തി ന​ല്‍കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnadakaPolice CheckingBangalore News
News Summary - Police have intensified checks at the Karnataka-Kerala border.
Next Story