Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്ഥ​ലം​മാ​റ്റം...

സ്ഥ​ലം​മാ​റ്റം വൈ​കി​ക്കു​ന്നു​വെ​ന്ന് പൊ​ലീ​സ് കു​ടും​ബ​ങ്ങ​ൾ; ക്ര​മ​സ​മാ​ധാ​ന പാ​ല​നം മു​ഖ്യ​മെ​ന്ന് ക​മീ​ഷ​ണ​ർ

text_fields
bookmark_border
സ്ഥ​ലം​മാ​റ്റം വൈ​കി​ക്കു​ന്നു​വെ​ന്ന് പൊ​ലീ​സ് കു​ടും​ബ​ങ്ങ​ൾ; ക്ര​മ​സ​മാ​ധാ​ന പാ​ല​നം മു​ഖ്യ​മെ​ന്ന് ക​മീ​ഷ​ണ​ർ
cancel
camera_alt

പ്രതീകാത്മക ചിത്രം

മം​ഗ​ളൂ​രു: സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങി മൂ​ന്ന് മാ​സം പി​ന്നി​ടു​മ്പോ​ഴും മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​ധീ​ർ കു​മാ​ർ റെ​ഡ്ഡി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബ​ങ്ങ​ൾ.​ ഡി​ജി​പി ഡോ. ​എം.​എ. സ​ലീ​മി​നെ സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു .

സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ൾ എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത് വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ നി​ര​വ​ധി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​തു​വ​രെ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വീ​ട്ടി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ, പ്രാ​യ​മാ​യ കു​ടും​ബാം​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത, കു​ട്ടി​ക​ളു​ടെ സ്കൂ​ൾ, കോ​ളേ​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ത​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കു​ടും​ബ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു, പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ത​ട​സ്സ​മാ​ണ് കാ​ര​ണ​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീഷ​ണ​ർ വ്യ​ക്ത​മാ​ക്കി. മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റി​ൽ അ​നു​വ​ദി​ച്ച 801 ത​സ്തി​ക​ക​ളി​ൽ 685 പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഗ​താ​ഗ​തം, ക്ര​മ​സ​മാ​ധാ​നം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ, അ​ന്വേ​ഷ​ണം, ബീ​റ്റ് ഡ്യൂ​ട്ടി എ​ന്നി​വ പൊ​ലീ​സ് കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​രം സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​ന്നു​വെ​ന്നും ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി സ്ഥാ​ന​ക്ക​യ​റ്റം പോ​ലും ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മീ​ഷ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ അ​ദ്ദേ​ഹം അം​ഗീ​ക​രി​ച്ചു, അ​വ​രു​ടെ ക്ഷേ​മം പ്ര​ധാ​ന​മാ​ണെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ഒ​രു​പോ​ലെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrokarnataka policeBengaluru
News Summary - Police families complain about delay in relocation; Commissioner says maintaining law and order is key
Next Story