എം.എം ഹിൽസിൽ പൊലീസ് ചെക്ക്പോസ്റ്റ്; വനത്തിനുള്ളിലെ ആദ്യത്തെ പൊലീസ് ചെക്ക്പോസ്റ്റ്
text_fieldsബംഗളൂരു: എം.എം ഹിൽസ് വന്യജീവി സങ്കേത പരിധിയിൽ പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വനത്തിൽ പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നത്. വേട്ടയാടലും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട കേസുകളും വര്‍ധിച്ച സാഹചര്യത്തില്‍ എം.എം ഹില്‍സില്‍ ചെക്ക്പോസ്റ്റ് അനിവാര്യമാണെന്ന് മുതിര്‍ന്ന വനം ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാർ ഉത്തരവുകൾ പ്രകാരം പാലാർ വന്യജീവി മേഖലയിൽ ഗോപിനത്തം- പാലാര്‍ എന്നിവയുടെ സംഗമ സ്ഥാനത്താണ് താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുക. ചെക്ക്പോസ്റ്റ് നിർമിക്കാൻ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫിസ് വനം-പൊലീസ് വകുപ്പുകൾക്ക് നിര്‍ദേശം നൽകി. വന്യമൃഗ കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ചെക്ക്പോസ്റ്റ് മുഖേനയുള്ള ഉത്തരവുകൾ സഹായിക്കും.
വനപാലകരുടെ പിന്തുണയോടെ പൊലീസ് നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം നടക്കുക. ബന്നാർഘട്ട നാഷനൽ പാർക്ക്, ബന്ദിപ്പൂർ ടൈഗർ റിസർവ്, കാളി ടൈഗർ റിസർവ് എന്നിവിടങ്ങളിൽനിന്ന് സമാന ചെക്ക്പോസ്റ്റുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും വന്യമൃഗ ആക്രമണങ്ങള്‍ കണക്കിലെടുത്ത് എം.എം. ഹിൽസിന് മുൻഗണന നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

