Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ഞ്ച് മോ​ഷ്ടാ​ക്ക​ളെ...

അ​ഞ്ച് മോ​ഷ്ടാ​ക്ക​ളെ ഗം​ഗോ​ളി പൊ​ലീ​സ് 48 മ​ണി​ക്കൂ​റി​ന​കം അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
arrested in theft
cancel
camera_alt

മോഷണക്കേസിൽ അ​റ​സ്റ്റി​ലാ​യ​വ​ർ

മം​ഗ​ളൂ​രു: ഗം​ഗോ​ളി​യി​ലെ വ​സ്ത്രം, ഫാ​ൻ​സി ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ളെ പൊ​ലീ​സ് 48 മ​ണി​ക്കൂ​റി​ന​കം അ​റ​സ്റ്റ് ചെ​യ്തു. ഗം​ഗോ​ളി ലൈ​റ്റ് ഹൗ​സ് പ​രി​സ​ര​ത്തെ സു​ലൈ​മാ​ൻ എ​ന്ന ന​ദീം (27), ഗം​ഗോ​ളി മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ മു​ഹ​മ്മ​ദ് ആ​രി​ഫ് (18), ഭ​ട്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​യ്യാ​ൻ (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 52,000 രൂ​പ, മോ​ഷ​ണ സാ​ധ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​ന് (സ​ന്ധ്യ പ്രാ​ർ​ഥ​ന) പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 90,000 രൂ​പ​യും ഫോ​ണും മ​റ്റു സാ​ധ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ച​ത്. ഗം​ഗോ​ളി എ​സ്.​ഐ ആ​ർ. ഹ​രീ​ഷ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftArrestMetro News
News Summary - Police arrested theives
Next Story