കവിസമ്മേളനത്തിൽ കവയിത്രിമാർക്ക് ആദരം
text_fieldsകർണാടക തെലുഗ് റൈറ്റേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച
കവി സമ്മേളനത്തിൽ ബംഗളൂരുവിലെ മലയാള കവയിത്രിമാരെ ആദരിച്ചപ്പോൾ
ബംഗളൂരു: കർണാടക തെലുഗ് റൈറ്റേഴ്സ് ഫെഡറേഷൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കവിസമ്മേളനത്തിൽ ബംഗളൂരുവിലെ മലയാള കവയിത്രിമാരെ ആദരിച്ചു.
ഡോ. സുഭാഷിണി ജലരി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷവും കവി സമ്മേളനവും സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെയും മുൻ പ്രസിഡന്റ് വി.വി. ഗിരിയുടെയും ചെറുമകനായ ഡോ. സുബ്രഹ്മണ്യം ശർമ ഉദ്ഘാടനം ചെയ്തു.
ഡോ. സുഷമാശങ്കർ, ബ്രിജി കെ.ടി, ഇന്ദിരാ ബാലൻ, രമാ പ്രസന്ന പിഷാരടി, അർച്ചനാ സുനിൽ എന്നിവരെ ആദരിച്ചു. കർണാടക തെലുഗു റൈറ്റേഴ്സ് ഫെഡറേഷൻ ചെയർമാൻ ഡോ. ബി. മലയാദ്രി സ്വാഗതവും പ്രസിഡന്റ് ശ്രീനിവാസ് നന്ദിയും പറഞ്ഞു.

