റമദാൻ സംഗമം: പി. മുജീബ് റഹ്മാൻ പങ്കെടുക്കും
text_fieldsബംഗളൂരു: മാർച്ച് എട്ടിന് ബംഗളൂരുവിൽ നടക്കുന്ന റമദാൻ സംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ഈ വർഷത്തെ റമദാൻ സംഗമം പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ സംഗമത്തിൽ പങ്കെടുക്കും. ‘തണലാണ് കുടുംബം’ എന്ന പേരിൽ നടക്കുന്ന കാമ്പയിനിന്റെ സമാപന സമ്മേളനം കൂടിയായ സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ പി.എം.എ ഗഫൂർ, ആരാമം മാസിക എഡിറ്റർ പി. റുക്സാന എന്നിവർ പങ്കെടുക്കും.
റമദാൻ സംഗമത്തോടനുബന്ധിച്ച്, വിവിധ പ്രദർശന സ്റ്റാളുകൾ, പ്രഭാഷണം, ഇഫ്താർ വിരുന്ന്, തനിമ ബംഗളൂരു ഒരുക്കുന്ന കാലിഗ്രഫി എക്സിബിഷൻ എന്നിവയുമുണ്ടാകും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടി രാത്രി എട്ടിന് സമാപിക്കും. ബംഗളൂരുവിലെ നിരവധി മലയാളി വിദ്യാർഥികളും കുടുംബങ്ങളും പങ്കെടുക്കുന്ന മഹാസംഗമത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

