മാകളി ദുര്‍ഗ ഹില്‍സില്‍ പ്ലാസ്റ്റിക് മാലിന്യം ശുചീകരിച്ചു
text_fieldsബി.എം.സി.സി നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാകളി ദുര്‍ഗ ഹില്‍സില്‍ ശുചീകരണം നടത്തിയപ്പോൾ
ബംഗളൂരു: ബംഗളൂരു മെട്രോ സിറ്റി ക്ലബിന്റെ (ബി.എം.സി.സി)ന്റെ നേതൃത്വത്തില്‍ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാകളി ദുര്‍ഗ ഹില്‍സില്‍ പ്ലാസ്റ്റിക് മാലിന്യ ശുചീകരണം നടത്തി. കർണാടക വനം വകുപ്പുമായി സഹകരിച്ചായിരുന്നു ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
വനം അസി. കണ്‍സര്‍വേറ്റര്‍ (എ.സി.എഫ്) ശ്യാമ നായിക് ഉദ്ഘാടനം ചെയ്തു. എക്സ് സർവിസ് മെൻ അസോ. പ്രസിഡന്റ് വി. വിജയന്, റിട്ട.വിങ് കമാൻഡർ സുനില്‍, എം.ഒ. വര്‍ഗീസ്, രാജഗോപാല്‍, പോള്‍ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ പതാക ഉയര്‍ത്തി. ‘ഭാരത് റൈഡ്സ് ഫ്രീ ആന്‍ഡ് ഫിയര്‍ലസ് ഫോറെവര്‍’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാഹന റാലിയും മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും മധുര വിതരണവും നടത്തി. ബി.എം.സി.സി ജനറൽ സെക്രട്ടറി പി.ടി. മാധവന്, വൈസ് പ്രസിഡന്റ് കെ.വി. സനല്‍ ദാസ്, ജോ. സെക്രട്ടറി നീതു കൃഷ്ണ, ട്രഷറർ വിപിന്‍ പി. ശങ്കര്‍, കമ്മിറ്റിയംഗം സംഗീത് രാജ് മോഹന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

