പ്ലാസ്റ്റിക് നിരോധനം; ലൈസൻസ് നഷ്ടപ്പെടും
text_fieldsബംഗളൂരു: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി മേയ് 31 വരെ പ്രത്യേക കാമ്പയിനുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്. ഇനിയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തുന്നവരുടെ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ അറിയിച്ചു.
പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ ബി.ബി.എം.പി ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊലീസിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥരെ പരിശോധന സംഘത്തിലുൾപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

