Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ...

ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ കൂ​മ്പാ​രം; ത​പാ​ൽ വി​ഭാ​ഗം വി​ലാ​സ​ക്കാ​ർ​ക്ക് ന​ൽ​കാ​തെ ന​ദി​യി​ൽ ത​ള്ളി​യെ​ന്ന്

text_fields
bookmark_border
ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ കൂ​മ്പാ​രം; ത​പാ​ൽ വി​ഭാ​ഗം വി​ലാ​സ​ക്കാ​ർ​ക്ക് ന​ൽ​കാ​തെ ന​ദി​യി​ൽ ത​ള്ളി​യെ​ന്ന്
cancel
camera_alt

ന​ദി​ക്ക​ര​യി​ൽ ആ​ധാ​ർ ക​ണ്ടെ​ത്തി​യ ആ​ധാ​ർ​കാ​ർ​ഡ് കൂ​മ്പാ​രം

മം​ഗ​ളൂ​രു: നേ​ത്രാ​വ​തി ന​ദി​യു​ടെ തീ​ര​ത്ത് ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ കൂ​മ്പാ​രം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി. പു​ഡു ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഫ​റം​ഗി​പേ​ട്ട​യി​ലാ​ണ് ഇ​വ കി​ട​ന്ന​ത്. പു​ഡു നി​വാ​സി​ക​ളു​ടെ വി​ലാ​സ​മു​ള്ള​താ​ണ് കാ​ർ​ഡു​ക​ൾ. ത​പാ​ൽ അ​ധി​കൃ​ത​ർ വി​ത​ര​ണം ചെ​യ്യാ​തെ ന​ദി​യി​ൽ ത​ള്ളി​യ​താ​ണെ​ന്ന് പു​ഡു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ലാ​ൽ മാ​രി​പ്പ​ള്ള ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ലാ​ൽ മാ​രി​പ്പ​ള്ള

ആ​ധാ​ർ കാ​ർ​ഡു​ക​ൾ ന​ദി​ക്ക​ര​യി​ൽ ക​ണ്ട പ്ര​ദേ​ശ​വാ​സി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ആ​ധാ​ർ കാ​ർ​ഡു​ക​ളി​ൽ പു​ഡു ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ വി​ലാ​സ​ങ്ങ​ൾ ക​ണ്ടെ​ത്തി.

ആ​ധാ​ർ കാ​ർ​ഡു​ക​ളി​ലെ തി​രു​ത്ത​ലു​ക​ൾ​ക്കും അ​പ്‌​ഡേ​റ്റു​ക​ൾ​ക്കു​മാ​യി നി​ര​വ​ധി ഗ്രാ​മീ​ണ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും പു​തു​ക്കി​യ കാ​ർ​ഡു​ക​ൾ ത​പാ​ൽ വ​ഴി എ​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. കാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ നി​ര​വ​ധി താ​മ​സ​ക്കാ​ർ സൈ​ബ​ർ സെ​ന്റ​റു​ക​ളി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്രി​ന്റൗ​ട്ടു​ക​ൾ എ​ടു​ക്കു​ക​യാ​ണ്. ആ​ധാ​ർ കാ​ർ​ഡു​ക​ൾ വി​ലാ​സ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് പ​രോ​ക്ഷ​മാ​യി ത​പാ​ൽ വ​കു​പ്പി​നെ കു​റ്റ​പ്പെ​ടു​ത്തി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​സ്‌​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ പു​ഡു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ ഭ​ര​ണ സ​മി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​കെ 34 അം​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്- 27, ബി.​ജെ.​പി-​ആ​റ്, എ​സ്.​ഡി.​പി.​ഐ-​ഒ​ന്ന് എ​ന്നി​ങ്ങി​നെ​യാ​ണ് ക​ക്ഷി നി​ല.

സ​മ​ഗ്ര അ​ന്വേ​ഷ​ണം വേണം -സ്പീ​ക്ക​ർ

യു.​ടി. ഖാ​ദ​ർ

മം​ഗ​ളൂ​രു: നേ​ത്രാ​വ​തി ന​ദി തീ​ര​ത്ത് ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ കൂ​ട്ടം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. സ്പീ​ക്ക​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മം​ഗ​ളൂ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പു​ഡു ഗ്രാ​മ​ത്തി​ലെ ഫ​രം​ഗി​പേ​ട്ടി​ൽ​നി​ന്നാ​ണ് കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ യു​നീ​ക്ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (യു.​ഐ.​ഡി.​എ.​ഐ) പ്രോ​ജ​ക്ട് മാ​നേ​ജ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ ഖാ​ദ​ർ, അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച സ്പീ​ക്ക​ർ ഇ​ത്ര​യ​ധി​കം ആ​ധാ​ർ കാ​ർ​ഡു​ക​ൾ ന​ദീ​തീ​ര​ത്ത് എ​ങ്ങ​നെ എ​ത്തി​യെ​ന്ന് ക​ണ്ടെ​ത്താ​നും ഉ​ത്ത​ര​വാ​ദി​ക​ളെ തി​രി​ച്ച​റി​യാ​നും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മു​ഖേ​ന എ​ത്ര​യും വേ​ഗം ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദ്ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riveraadhaar cardsPostal Departmentthemeaddress
News Summary - Piles of Aadhaar cards; Postal Department throws them into river without giving them to the addressees
Next Story