പെൺകുട്ടികൾ വസ്ത്രം മാറുന്ന പടമെടുത്തു; പരിശീലകൻ അറസ്റ്റിൽ
text_fieldsബംഗളൂരു: കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന പടമെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ പരിശീലകനെ അറസ്റ്റ് ചെയ്തു.
ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗിയെയാണ് (33) പാണ്ഡവപുരം പൊലീസ് അറസ്റ്റ് ചെയ്തത്.യോഗിയുടെ സ്ഥാപനത്തിലേക്ക് 15 മുതല്‍ 17 കുട്ടികള്‍ വരെയാണ് പരിശീലനത്തിന് എത്തുന്നത്.
പരിശീലനത്തിന് മുമ്പ് വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അതിവിദഗ്ധമായി കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പല വിദ്യാര്‍ഥിനികളെയും ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പരിശീലകനെ കൊണ്ടുള്ള ശല്യം അസഹനീയമായതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ വിവരം പുറത്തു പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

