Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
text_fieldsbookmark_border
ഗണേശ്
ദേവഡിഗ
Listen to this Article
മംഗളൂരു: മാൽപെ നാരായണഗുരു സ്കൂളിലെ കായികാധ്യാപകൻ ഗണേഷ് ദേവഡിഗ മാർപ്പള്ളി (51) ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. അലേവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായിരുന്നു.
പതിവുപോലെ ഗണേഷ് സ്കൂളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീണു. മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.
മാർപ്പള്ളി നിവാസിയായ അദ്ദേഹം, പ്രാദേശിക സുഹൃദ് സംഘടനകൾ, ഭജൻ മണ്ഡലി, ഗഡ്ഡിഗെ അമ്മാനവാര കമ്മിറ്റി എന്നിവയിലെ സജീവ പങ്കാളിത്തം മൂലം പ്രദേശത്ത് പ്രശസ്തനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

