Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിക്കെതിരായ സ്വകാര്യ ഹരജി ബംഗളൂരു കോടതി തള്ളി
text_fieldsbookmark_border
നരേന്ദ്ര മോദി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സ്വകാര്യ ഹരജി ബംഗളൂരു സ്പെഷൽ കോടതി തള്ളി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ സിയാഉറഹ്മാൻ എന്നയാൾ നൽകിയ ഹരജിയാണ് തള്ളിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങളുടെ പണം മുസ്ലിംകൾക്ക് വീതംവെച്ചു നൽകുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ചൊവ്വാഴ്ച ഹരജി പരിഗണിച്ച ബംഗളൂരുവിലെ 42ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.എൻ. ശിവകുമാർ ഹരജി തള്ളി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

