ചാക്ക് തലയിലേറ്റിയ കർഷകനെ നമ്മ മെട്രോ ട്രെയിനിൽ തടഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ പുറത്താക്കി
text_fieldsസെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞ കർഷകൻ, കാർത്തിക്
ബംഗളൂരു: നമ്മ മെട്രോ യാത്രക്കാരനെ വേഷം നോക്കി തടഞ്ഞ സെക്യൂരിറ്റി സൂപ്പർവൈസറെ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ തിങ്കളാഴ്ച പുറത്താക്കി. രാജാജിനഗർ റെയിൽവേ സ്റ്റേഷനിൽ ഈ മാസം 18ന് നടന്ന സംഭവത്തിന്റെ വിഡിയോ ശനിയാഴ്ച ‘എക്സി’ലൂടെ പുറത്തുവന്നതിനെ തുടർന്നാണിത്. എൻ. ദീപക് എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. കർഷകനെ സെക്യൂരിറ്റി തടയുന്നതും പിന്നാലെ വന്ന കാർത്തിക് സി. ഐരണി എന്ന യാത്രക്കാരൻ അത് ചോദ്യംചെയ്യുന്നതും വിഡിയോയിൽ കാണാം. ചാക്കിൽ നിയമവിരുദ്ധമായ ഒന്നും ഇല്ലെന്നിരിക്കെ യാത്രക്കാരനെ തടഞ്ഞതിനെതിരെ ഏറെ നേരം വാഗ്വാദത്തിൽ ഏർപ്പെട്ട കാർത്തിക് കർഷകനെ ഒപ്പം കൂട്ടിയാണ് ട്രെയിനിൽ കയറിയത്.

