ചിറ്റാപൂർ ടൗണിൽ ആർ.എസ്.എസ് പഥസഞ്ചലനത്തിന് അനുമതി
text_fieldsബംഗളൂരു: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചിറ്റാപൂർ ടൗണിൽ 16ന് പഥസഞ്ചലനം നടത്താൻ നിബന്ധനകളോടെ സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് ആർ.എസ്.എസ് കലബുറഗി കൺവീനർ സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തീർപ്പാക്കി. മാർച്ചിൽ 300 പേരും ബാൻഡിൽ 50 പേരുമേ പങ്കെടുക്കാവൂ എന്നാണ് നിബന്ധന. കേസ് പരിഗണനക്കെടുത്തപ്പോൾ പഥസഞ്ചലനത്തിന് അനുമതി നൽകാമെന്ന വിവരം തഹസിൽദാർ കോടതിയെ അറിയിച്ചു.
പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആർ.എസ്.എസ് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ അനുവദിച്ചില്ല. തുടർന്ന് കേസ് തീർപ്പാക്കുകയായിരുന്നു. സ്വകാര്യ സംഘടനകൾ പൊതുവിടങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് മുൻകൂർ അനുമതി വേണമെന്ന സർക്കാർ ഉത്തരവ് പ്രകാരമാണ് പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ചത്. തുടർന്ന് ആർ.എസ്.എസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ ഈ നിയമം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

