Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​ഗ​ന്ധ​ദ്ര​വ്യ...

സു​ഗ​ന്ധ​ദ്ര​വ്യ ഗോ​ഡൗ​ൺ തീ​പി​ടി​ത്തം: മ​ര​ണം അ​ഞ്ചാ​യി

text_fields
bookmark_border
Perfume godown
cancel
camera_alt

അ​ഞ്ച് ജീ​വ​നെ​ടു​ത്ത അ​ഗ്നി​ബാ​ധ​യു​ടെ ശേ​ഷി​പ്പു​ക​ൾ

ബം​ഗ​ളൂ​രു: രാ​മ​സാ​ന്ദ്ര ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 10 വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഈ ​മാ​സം 18ന് ​മൈ​സൂ​രു റോ​ഡി​നു പു​റ​ത്ത് ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് പു​തു​താ​യി തു​റ​ന്ന സ്ക്രാ​പ് വെ​യ​ർ​ഹൗ​സി​ൽ തീ​പ​ട​ർ​ന്നാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. വെ​യ​ർ​ഹൗ​സ് ഉ​ട​മ സെ​യ്ദ് സ​ലീം (30), മെ​ഹ​ബൂ​ബ് പാ​ഷ (32), അ​ർ​ബാ​സ് (14), സാ​ജി​ദ് പാ​ഷ (15) എ​ന്നി​വ​ർ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. റെ​ഹാ​ന്റെ പി​താ​വ് അ​ഫ്രോ​സ്, ഇ​ർ​ഫാ​ൻ പാ​ഷ, അ​ല്ലാ ബ​ക്ഷ്, ന​യാ​സ് എ​ന്നി​വ​ർ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച റെ​ഹാ​നും സാ​ജി​ദും ബ​ന്ധു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ഫ്രോ​സി​നും ഇ​ർ​ഫാ​നും 25 മു​ത​ൽ 30 വ​രെ ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നും അ​ല്ലാ ബ​ക്ഷി​ന് ഏ​ഴ് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റെ​ന്നും ചി​കി​ത്സി​ക്കു​ന്ന വി​ക്ടോ​റി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്‌​ഫോ​ട​ന സ​മ​യ​ത്ത് 25 കാ​ർ​ട്ട​ണു​ക​ളി​ൽ ഡി​യോ​ഡ്ര​ന്‍റു​ക​ളും എ​യ​ർ ഫ്ര​ഷ്ന​ർ കാ​നു​ക​ളും ഷെ​ഡി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireperfume godown
News Summary - Perfume godown fire: Five dead
Next Story