വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ പൂട്ടിയിട്ട് വീട്ടുകാർ
text_fieldsബംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജിഗനിയിൽ വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വീട്ടുകാർ പൂട്ടിയിട്ടു. വ്യാഴാഴ്ച രാവിലെ പിള്ള റെഡ്ഡി ലേഔട്ടിൽ വെങ്കടേശിന്റെ വീട്ടിലാണ് സംഭവം. വെങ്കടേശ്, ഭാര്യ വെങ്കടലക്ഷ്മി, മകൻ നിഖിൽ എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ രാവിലത്തെ തിരക്കുകൾക്കിടെയാണ് കുടുംബം വീട്ടിനകത്ത് പുലി കയറിയതായി ശ്രദ്ധിച്ചത്.
പരിഭ്രമിച്ച് ഒച്ചവെക്കുന്നതിന് പകരം, മനഃസാന്നിധ്യത്തോടെ നേരിട്ട അവർ വീട് പുറത്തുനിന്ന് പൂട്ടി. തുടർന്ന് അയൽക്കരെയും പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനപാലകർ ഉടൻ എത്തി പുലിയെ കൂട്ടിലാക്കി. വനമേഖലയായ ബന്നാർഘട്ട ദേശീയോദ്യാനത്തിന് സമീപമാണ് ജിഗനി സ്ഥിതി ചെയ്യുന്നത്. മേഖലയിൽ പുള്ളിപ്പുലികളും ആനകളും ഉൾപ്പെടെയുള്ള വന്യജീവികളുടെ സഞ്ചാരം പതിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

