കാൽനടക്കാരൻ ഓട്ടോയിടിച്ച് മരിച്ചു
text_fieldsമംഗളൂരു: ബുധനാഴ്ച കുന്താപുരം ബസ്രൂർ മൂരുകൈയിൽ നിത്യാനന്ദ കോംപ്ലക്സിന് സമീപം കാൽനടക്കാരൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. മുരുകൈയിലെ കെ.സോമയ്യയാണ് (61) മരിച്ചത്. ബി.സി റോഡിലൂടെ ബസ്രൂർ മൂരുകൈ ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായത്.
നിത്യാനന്ദ കോംപ്ലക്സിന് സമീപമെത്തിയപ്പോൾ മൂഡ്ലക്കാട്ടിൽ നിന്ന് ബസ്രൂർ മൂരുകൈ ഭാഗത്തേക്ക് അശ്രദ്ധമായി അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സോമയ്യയുടെ മുഖത്തും കാലുകളിലും ഗുരുതരമായി പരിക്കേറ്റു. കുന്താപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുന്താപുരം ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

