കടല മാഹാത്മ്യവുമായി കടലക്കായ് പരിഷെ
text_fieldsബംഗളൂരു: കടലയുടെ വൈവിധ്യ ഇനങ്ങളും വിഭവങ്ങളുമായി ആഘോഷപൂർവം നഗരത്തിൽ ‘കടലക്കായ് പരിഷെക്ക്’ (കടല മേള) തുടക്കം. ബസവനഗുഡി ദൊഡ്ഡ ഗണപതി ക്ഷേത്ര പരിസരത്ത് ആരംഭിച്ച മേള ബുധനാഴ്ച സമാപിക്കും. 350 സ്റ്റാളുകളിലായി വൈവിധ്യമുള്ള വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ബംഗളൂരു റൂറൽ ജില്ലയിലെയും സമീപ ജില്ലകളിലെയും കർഷകരാണ് ഏറെയും കടല വിൽപനക്കെത്തിയിരിക്കുന്നത്.
വർഷംതോറും നടക്കുന്ന മേള കടല പ്രേമികളുടെ ഇഷ്ടമേള കൂടിയാണ്. ഇതിന് പുറമെ, നാട്ടുചന്തയെ ഓർമപ്പെടുത്തും വിധം വസ്ത്രങ്ങളുടെയും ഗൃഹോപയോഗ സാധനങ്ങളുടെയും കച്ചവടക്കാരും എത്തും. കലാപ്രകടനങ്ങളുമായി മേള പരിസരം നാലുനാൾ ഉത്സവാന്തരീഷത്തിലമരും. മേളയിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്.
സാധനങ്ങൾ വാങ്ങാനെത്തുന്നവർ തുണിസഞ്ചി കരുതണം. തിരക്ക് കണക്കിലെടുത്ത് ബസവനഗുഡി മേഖലയിൽ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എ.പി.എസ് കോളജ് ഗ്രൗണ്ട്, രാമകൃഷ്ണ ആശ്രമത്തിന് സമീപം എൻ.ആർ കോളനി കോഹിനൂർ ഗ്രൗണ്ട്, ബുൾ ടെംപ്ൾ റോഡിലെ ഉദയഭാനു ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

