മൈസൂരുവിൽ പാസ്‌പോർട്ട് സേവാകേന്ദ്രം സ്ഥാപിക്കണം -എം.പി
text_fieldsയദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍
ബംഗളൂരു: മൈസൂരുവിൽ പാസ്‌പോർട്ട് സേവാകേന്ദ്രം സ്ഥാപിക്കണമെന്ന് മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മൈസൂരു, കുടക് ജില്ലകളില്‍നിന്നുള്ള പാസ്പോര്‍ട്ട് അപേക്ഷകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൈസൂരുവിലെ മെറ്റഗള്ളിയില്‍ നിലവിലുള്ള പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാകേന്ദ്രത്തെ (പി.ഒ.പി.എസ്.കെ) തല്‍ക്കാല്‍ സൗകര്യമുള്ള പാസ്‌പോർട്ട് സേവ കേന്ദ്രമാക്കി മാറ്റണമെന്നാണ് നിവേദനത്തിലെ പരാമര്‍ശം. കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരു വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, ടൂറിസം എന്നിവയില്‍ ബഹുദൂരം മുന്നിലാണ്.
അതുകൊണ്ടുതന്നെ നഗരത്തില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ തൽക്കാല്‍ സേവനങ്ങള്‍ ലഭ്യമാകാത്തത്തിനാല്‍ അടിയന്തര ആവശ്യങ്ങൾക്കായി ബംഗളൂരുവിലേക്ക് വരാന്‍ അപേക്ഷകർ നിർബന്ധിതരാകുന്നുവെന്നും എം.പി പറഞ്ഞു. അപേക്ഷ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ എം.പിക്ക് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

