ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
text_fieldsമറിഞ്ഞ ബസ്
മംഗളൂരു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 75ലെ ബർചിനഹള്ളിക്ക് സമീപം ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞു. സംഭവത്തിൽ 16ലധികം യാത്രക്കാർക്ക് പരിക്കേറ്റു. അപകടസമയത്ത് ബസിൽ 30ലധികം യാത്രക്കാരുണ്ടായിരുന്നു.
മൂഡ്ബിദ്രി സ്വദേശി ഫഹദ് (20), ഫരങ്കിപ്പേട്ട സ്വദേശി റംസീൻ (25), ദേരളകത്തെ ഉമ്മർ (53), പുത്തൂർ സ്വദേശി തമീം (19), പുത്തൂർ സൽമാറയിൽ ഇഷാം (19), ഉപ്പിനങ്ങാടി സ്വദേശി രുക്മയ (24), ഉപ്പിനങ്ങാടി സ്വദേശി ജാഹിർ (23), സേലത്തൂർ (28), അൻവാൾ (28), ഷമീർ (28), അൻപാൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. ബംഗളൂരുവിലെ ദസറപുരയിൽനിന്നുള്ള സോമശേഖര (55), ശരത് (35), നെലമംഗലയിൽനിന്നുള്ള ഡോ. മഹന്ത് ഗൗഡ (47), സംപ്യയിലെ സിമാക്ക് (23), മൂഡ്ബിദ്രിയിലെ കൈകമ്പയിൽനിന്നുള്ള അബ്ദുൽ റഷീദ് (38), പൗസിൽ (23), അൽതാഫ് (28), മറ്റു ചിലർ എന്നിവർക്കും നിസ്സാര പരിക്കുകളേറ്റതായാണ് റിപ്പോർട്ട്. നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ പ്രഥമശുശ്രൂഷക്കായി നെല്യാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരെ പിന്നീട് പുത്തൂരിലെയും മംഗളൂരുവിലെയും ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി റഫർ ചെയ്തു. നെല്യാടി ഔട്ട്പോസ്റ്റിൽനിന്നുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

